കനത്ത മഴ; ഷൊര്‍ണൂര്‍ ഭാരതപ്പുഴ കരകവിഞ്ഞു; നമ്പ്രം റോഡിലേക്ക് വെള്ളം കയറി; റോഡ് അടച്ചു

Spread the love

പാലക്കാട്: കനത്ത മഴയെ തുടർന്ന് ഷൊർണൂർ ഭാരതപ്പുഴ കരകവിഞ്ഞു.

നമ്പ്രം റോഡിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് റോഡ് അടച്ചു.
ഭാരതപ്പുഴയോരത്ത് 75 ഓളം കുടുംബങ്ങളാണ് നമ്പ്രം പ്രദേശത്തുള്ളത്. നിലവില്‍ വീടുകളില്‍ വെള്ളം കയറിയിട്ടില്ല.

ഷോർണൂർ ശാന്തിതീരം പൊതുശ്മശാനത്തിലേക്കുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു. ചെറുതുരുത്തി പാലത്തിനു സമീപത്ത് നിന്നും മൃതദേഹം സ്ട്രക്ചറില്‍ വഹിച്ചാണ് കൊണ്ടുപോകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ കനത്താല്‍ സ്മശാനത്തിനുള്ളിലേക്കും പ്രദേശത്തെ വീടുകളിലേക്കും വെള്ളം കയറും എന്നാണ് ആശങ്ക.