കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സ്ഥിര ജോലി നേടാം; പ്ലസ് ടുവാണ് യോഗ്യത; കൈനിറയെ ശമ്പളം കൂടെ മറ്റ് ആനുകൂല്യങ്ങളും

Spread the love

ഡൽഹി: കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സിഐഎസ്‌ആര്‍-സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ് റിസര്‍ച്ച്‌ സെന്റര്‍ (CSIR-SERC) ക്ക് കീഴില്‍ വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ്.

ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍. പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി ഐഎസ്‌ആറിന് കീഴില്‍ ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍), ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ്& അക്കൗണ്ട്‌സ്), ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍സ് & പര്‍ച്ചേസ്) റിക്രൂട്ട്‌മെന്റുകള്‍.

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍) = 06 ഒഴിവ്

ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍ = 2 ഒഴിവ്

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ്& അക്കൗണ്ട്‌സ്) = 01 ഒഴിവ്

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍സ് & പര്‍ച്ചേസ്) = 01 ഒഴിവ്

പ്രായപരിധി

27 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.

യോഗ്യത

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍)

പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത വേണം. കമ്ബ്യൂട്ടറില്‍ ഇംഗ്ലീഷിലോ, ഹിന്ദിയിലോ ടൈപ്പ് ചെയ്യാന്‍ അറിഞ്ഞിരിക്കണം. (ഇംഗ്ലീഷ് 35 w/m, OR ഹിന്ദി 30p/m)

ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍

പത്താം ക്ലാസ്, പ്ലസ് ടു വിജയം. സ്റ്റെനോഗ്രാഫി പരിചയം.

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ്& അക്കൗണ്ട്‌സ്)

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍സ് & പര്‍ച്ചേസ്)

ശമ്പളം

സ്റ്റെനോഗ്രാഫി പോസ്റ്റില്‍ 25,000 നും 81,100നും ഇടയില്‍ ശമ്പളം ലഭിക്കും.

സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് തസ്തികയില്‍ 19,900 രൂപയ്ക്കും 63,200 രൂപയ്ക്കുമിടയില്‍ ശമ്പളം ലഭിക്കും.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി നോണ്‍ക്രീമിലെയര്‍ വിഭാഗക്കാര്‍ക്ക് 500 രൂപ അപേക്ഷ ഫീസുണ്ട്. വനിതകള്‍, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ ഫീസടക്കേണ്ടതില്ല.

അപേക്ഷ

താല്‍പര്യമുള്ളവര്‍ സിഐഎസ്‌ആര്‍-സ്ട്രക്ച്ചറല്‍ എഞ്ചിനീയറിങ് റിസര്‍ച്ച്‌ സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പോര്‍ട്ടലില്‍ നിന്ന് സ്‌റ്റെനോഗ്രാഫര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്യുക. യോഗ്യത വിവരങ്ങള്‍ വായിച്ച്‌ മനസിലാക്കിയതിന് ശേഷം ഓണ്‍ലൈനായി ജൂണ്‍ 30ന് മുന്‍പ് അപേക്ഷ നല്‍കണം.