പുതുപ്പള്ളി പയ്യപ്പാടി റോഡിൽ കനത്ത മഴയിൽ മരം വീണ് നാല് ഇലക്ട്രിക്ക് പോസ്റ്റുകൾ തകർന്നു; ഇലക്ട്രിക്ക് പോസ്റ്റുകൾ റോഡിന് കുറുകെ വീണ നിലയിൽ; ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു; യാത്രക്കാർ സൂക്ഷിക്കുക

Spread the love

കോട്ടയം: പുതുപ്പള്ളി പയ്യപ്പാടി റോഡിൽ കനത്ത മഴയിൽ മരം വീണ് നാലു ഇലക്ടിക്ക് പോസ്റ്റുകൾ തകർന്നു.

പരക്കുന്നേൽ ബാബു തോമസിൻ്റെ പറമ്പിൽ നിന്നിരുന്ന ഒരു തേക്ക് മരമാണ് രാത്രി മൂന്നു മണിക്ക് ബ്രദറൺ സഭാഹോളിൻ്റെ മുറ്റത്തേക്കു മറിഞ്ഞു വീണത്.

നാലു ഇലക്ടിക്ക് പോസ്റ്റുകൾ വഴിയുടെ എതിർ വശത്തേക്കു വീണു കിടക്കുകയാണ്. ഒരു വാഹനവും കടന്നു പോകാനാവില്ല. ഗതാഗതം തടസ്സപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെഎസ്ഇബി വന്ന് സമീപത്തെ വൈദ്യുതി വിച്ചോദിച്ചു. ഫയർഫോഴ്സ് എത്തി തടി വെട്ടിമാറ്റി. ഗതാഗതം പരക്കുന്നേൽ പടി മുതൽ കാട്ടിൽ പടി വരെ തടസപ്പെട്ടിരിക്കുകയാണ്. യാത്രക്കാർ സൂക്ഷിക്കണം