
കുമരകം : ഇന്നു രാവിലെയുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് വൈദ്യുതി പോസ്റ്റ് തകർന്നു. കുമരകം വാർഡ് പതിനഞ്ചിൽ നാഷ്‌ണാന്ത്ര കാണിക്കമണ്ഡപത്തിൽ
നിന്നും അമ്പതു മീറ്റർ മാറിയാണ് മരം കടപഴുകി വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണത്.. ഇന്ന് രാവിലെയാണ് സമീപത്തെ പുരയിടത്തിൽ നിന്ന മഹാഗണി മരം കടപഴുകിയത്.
വൈദ്യുതി കമ്പിയിലേയ്ക്ക് വീണ മരത്തിന്റെ ഭാരം താങ്ങാനാവാതെ, പോസ്റ്റ് സമീപത്തെ മതിലിലേയ്ക്ക് വീണ് രണ്ടായി ഒടിഞ്ഞു ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദ്യുതി കമ്പികൾ ഉൾപ്പെടെ വിച്ഛേദിക്കപ്പെട്ടിട്ടുമുണ്ട്. എത്രയും വേഗം ബന്ധപ്പെട്ടവർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ്
പ്രദേശവാസികളുടെ ആവിശ്യം.
വൈദ്യുതി ബന്ധം പുന:സ്ഥാപിക്കുകയും വേണം.