ശക്തമായ മഴ; മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഇന്ന് തുറന്നേക്കും; കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

Spread the love

പാലക്കാട്: വൃഷ്ടി പ്രദേശത് ശക്തമായ മഴ തുടരുന്നതിനാല്‍ മലമ്പുഴ, മീങ്കര ഡാമുകളുടെ ഷട്ടറുകള്‍ ഇന്നു തുറന്നേക്കും.

ജലനിരപ്പ് ക്രമീകരിക്കുന്നതിനായാണ് ഷട്ടറുകള്‍ ഉയർത്തുന്നത്. മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ ഉയർത്തുന്നതിനാല്‍ കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവർക്ക് കനത്ത ജാഗ്രത നിർദേശം ന‍ല്‍കിയിട്ടുണ്ട്.

മീങ്കര ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ ഒരു സെൻറീമീറ്റർ വീതമാണ് ഉയർത്തുക.
ശിരുവാണി ഡാമിൻ്റെ ഷട്ടറുകള്‍ 50 സെന്‍റിമീറ്റർ വരെ ഉയർത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാഞ്ഞിരപ്പുഴ ഡാമിന്‍റെയും, മംഗലം ഡാമിന്‍റെയും ഷട്ടറുകള്‍ നിലവില്‍ ഉയർത്തിയിരിക്കുകയാണ്.