ഫോണിലൂടെ അശ്ലീല സംഭാഷണം ; നടന്‍ വിനായകനെതിരെ കല്‍പ്പറ്റ പൊലീസ് കേസെടുത്തു
സ്വന്തംലേഖകൻ
കോട്ടയം : മീറ്റൂ വിവാദത്തില്‍ നടന്‍ വിനായകനെതിരെ കേസെടുത്തു . വിനായകനെതിരായ പരാതിയില്‍ കല്‍പ്പറ്റ പൊലീസാണ് കേസെടുത്തത്. ഐപിസി 506, 294(ബി) അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസടുത്തത്. ഫോണിലൂടെ മോശമായി സംസാരിച്ചു എന്നാണ് യുവതിയുടെ പരാതി.നടന്‍ വിനായകനെ ഒരു പരാതിയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ഫോണില്‍ വിളിച്ചിരുന്നു. എന്നാല്‍ നടന്‍ വിനായകന്‍ മോശമായി സംസാരിച്ചു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. സംസാരത്തിന്റെ ഓഡിയോ റെക്കോര്‍ഡ് തന്റെ കൈവശമുണ്ടെന്നും ഇതുള്‍പ്പെടെയാണ് താന്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്നുമാണ് യുവതി പറുന്നത്. ഇതു പ്രകാരം നാലോളം വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Third Eye News Live
0