സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം ; നിലമ്പൂർ വാണിയമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

Spread the love

നിലമ്പൂർ: വാണിയമ്പുഴ ഉന്നതിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. വാണിയമ്പുഴ സ്വദേശി ബില്ലി(52)യാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലരയോടെ ആയിരുന്നു സംഭവം.

video
play-sharp-fill

നിലമ്പൂരിലെ മുണ്ടേരി ഫാമിന് അപ്പുറം ചാലിയാർ പുഴയുടെ അക്കരെയാണ് വാണിയമ്പുഴ.ആദിവാസിമേഖലയാണിത്. കാട് മൂടിക്കിടക്കുന്ന പ്രദേശത്തുള്ള തോടിന് അടുത്തുവെച്ചാണ് ബില്ലിയെ കാട്ടാന ആക്രമിച്ചതെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കനത്തമഴയായതിനാൽ ചാലിയാറിൽ കുത്തൊഴുക്ക് നിലനിൽക്കുന്നതിനാൽ പ്രദേശത്തേക്ക് എത്തിച്ചേരുന്നതിൽ പോലീസിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.