തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്ററില്‍ ജോലിയവസരം; അപേക്ഷ ജൂണ്‍ 30 വരെ

Spread the love

തിരുവനന്തപുരം: ഐഎസ്‌ആര്‍ഒ – തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്‌എസ്‌സി) യില്‍ വിവിധ തസ്തികകളിലായി പുതിയ റിക്രൂട്ട്‌മെന്റ് നടത്തുന്നു.

മെഡിക്കല്‍ ഓഫീസര്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ്, തസ്തികകളിലാണ് നിയമനം. ആകെ 6 ഒഴിവുകളാണുള്ളത്. യോഗ്യരായവര്‍ ജൂണ്‍ 30ന് മുന്‍പായി അപേക്ഷ നല്‍കണം.

തസ്തിക & ഒഴിവ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎസ്‌ആര്‍ഒ – തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്‌എസ്‌സി) താല്‍ക്കാലിക റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 06.

മെഡിക്കല്‍ ഓഫീസര്‍
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
ഫിസിയോതെറാപ്പിസ്റ്റ്
ഡെര്‍മറ്റോളജിസ്റ്റ്

തിരുവനന്തപുരത്തായിരിക്കും നിയമനം. മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ പാറശ്ശാല, നെട്ടയം, ജഗതി എന്നിവിടങ്ങളിലാണ് ഒഴിവുകള്‍.

ശമ്പളം

മെഡിക്കല്‍ ഓഫീസര്‍ = 12,000 രൂപയ്ക്കും 36,000 രൂപയ്ക്കും ഇടയില്‍ പ്രതിമാസം ശമ്പളം ലഭിക്കും.

ഫിസിയോതെറാപ്പിസ്റ്റ് = പ്രതിമാസം 25000 രൂപയാണ് ശമ്ബളം.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെര്‍മറ്റോളജിസ്റ്റ് മേഖലകളില്‍ നിയമാനുസൃത ശമ്ബളം അനുവദിക്കും.

പ്രായപരിധി

60 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാനാവും.

യോഗ്യത

മെഡിക്കല്‍ ഓഫീസര്‍

സ്ഥിര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുള്ള എംബിബിഎസ്, മെഡിക്കല്‍ കൗണ്‍സിലിലെ സ്ഥിരം രജിസ്ട്രേഷന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷം പ്രവൃത്തി പരിചയം എന്നിവ ആവശ്യമാണ്.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

സൈക്കോളജിയില്‍ ബിഎസ്സിയും ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഎസ്സിയും അല്ലെങ്കില്‍ റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രേഷനുള്ള ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍ ഉണ്ടായിരിക്കണം.

റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്ട്രേഷന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷവും ഉണ്ടായിരിക്കണം.

ഫിസിയോതെറാപ്പിസ്റ്റ്

ഫിസിയോതെറാപ്പിയില്‍ ബാച്ചിലര്‍ അല്ലെങ്കില്‍ ഫിസിയോതെറാപ്പിയില്‍ മാസ്റ്റര്‍ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തരം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്.

ഡെര്‍മറ്റോളജിസ്റ്റ്

മെഡിക്കല്‍ കൗണ്‍സില്‍ സ്ഥിരം രജിസ്ട്രേഷനോടുകൂടിയ എംബിബിഎസ് കൂടാതെ എംഡി/ഡിഎന്‍ബി ഡെര്‍മറ്റോളജി അല്ലെങ്കില്‍ മെഡിക്കല്‍ കൗണ്‍സിലില്‍ അധിക യോഗ്യതയുള്ള രജിസ്ട്രേഷനോടുകൂടിയ ഡെര്‍മറ്റോളജിയില്‍ പിജി ഡിപ്ലോമയും വേണം.

ഡെര്‍മറ്റോളജിയില്‍ പിജി ബിരുദം/ഡിപ്ലോമ പൂര്‍ത്തിയാക്കിയതിന് ശേഷം കുറഞ്ഞത് രണ്ട് വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷ

താല്‍പര്യമുള്ളവര്‍ ഐഎസ്‌ആര്‍ഒ വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, അപേക്ഷ രീതികളും വെബ്‌സൈറ്റിലുണ്ട്. അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ ഇമെയില്‍ മുഖേനയാണ് അയക്കേണ്ടത്.