കിടിലൻ ടേസ്റ്റില്‍ ഒരു ചീസ് കേക്ക് തയ്യാറാക്കിയാലോ? റെസിപ്പി ഇതാ

Spread the love

കോട്ടയം: കിടിലൻ ടേസ്റ്റില്‍ ഒരു ചീസ് കേക്ക് തയ്യാറാക്കിയാലോ? വായില്‍ വെള്ളമൂറുന്ന രുചിയില്‍ തയ്യാറാക്കാവുന്ന ഒരു സ്പെഷ്യല്‍ കേക്ക്.

ആവശ്യമായ ചേരുവകള്‍

1. ലോട്ടസ് ബിസ് കോഫ് ബിസ്ക്കറ്റ് – 250 ഗ്രാം
2. ബട്ടർ – 50 ഗ്രാം
3. വിപ്പിങ്ങ് ക്രീം – ഒരു കപ്പ് (240 ml)
4. ലോട്ടസ് ബിസ് കോഫ് സ്പ്രെഡ്ഡ് – 100 gm ( നമ്മുടെ കയ്യില്‍ ഉള്ള ഏത് സെപ്രെഡ്ഡും (ന്യൂട്ടെല്ല, ഹേസല്‍ നട്ട് ഏതുവേണമെങ്കിലും ഉപയോഗിക്കാം.
5. ക്രീം ചീസ് – 500 ml പാലില്‍ നിന്നും ഉണ്ടാക്കിയത് (പാൽ തിളയ്ക്കുമ്പോള്‍ ചെറുനാരങ്ങ നീര് ഒഴിച്ചു പാല് പിരിച്ച ശേഷം കോട്ടണ്‍ തുണിയില്‍ അരിച്ച്‌ മിക്സിയില്‍ അടിച്ചെടുത്തത്)
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1 കിലോയ്ക്കുള്ള കേക്ക് ടിൻ എടുത്ത് വയ്ക്കുക. ബിസ്കറ്റ് മിക്സിയില്‍ അടിച്ചെടുക്കുക. അതിലേക്ക് ബട്ടർ ഉരുക്കി ഒഴിച്ച്‌ മിക്സ് ചെയ്തെടുക്കുക. അതില്‍ നിന്ന് അലങ്കരിക്കാനുള്ളത് അല്‍പം മാറ്റി വയ്ക്കുക. ശേഷം ബാക്കിയുള്ളത് കേക്ക് ടിന്നിലേക്ക് ഒഴിച്ച്‌ ഫ്രിഡ്ജില്‍ സെറ്റ് ആവാൻ വയ്ക്കുക. ശേഷം വിപ്പിങ്ങ് ക്രീം അധികം സ്റ്റിഫ് ആകാതെ അടിച്ച്‌ വയ്ക്കുക. അതിലേക്ക് തയ്യാറാക്കി വച്ച ക്രീം ചീസും സ്പ്രെഡ്ഡിൻ്റെ പകുതിയും ചേർത്ത് നന്നായി അടിച്ചെടുക്കുക. ശേഷം കേക്ക് ടിന്നില്‍ രണ്ടാമത്തെ ലെയർ ആയി സെറ്റ് ചെയ്യുക. വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കുക. ബാക്കിയുള്ളവ മെല്‍റ്റ് ചെയ്ത കേക്കിനു മീതെ നിരത്തിയ ശേഷം കേക്ക് മാറ്റിവച്ച ബിസ്ക്കറ്റ് പൗഡർ കൊണ്ട് അലങ്കരിച്ച ശേഷം ഫ്രിഡ്ജില്‍ വച്ച്‌ തണുപ്പിച്ചെടുത്താല്‍ ചീസ് കേക്ക് തയ്യാർ.