സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; നെടുങ്കണ്ടം സ്വദേശി മനു അറസ്റ്റില്‍

Spread the love

കോട്ടയം: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേനെ കോട്ടയം ജില്ലയുടെ പലഭാഗങ്ങളില്‍ തട്ടിപ്പ് നടത്തിയ യുവാവ് പിടിയിൽ. കോട്ടയം നെടുങ്കണ്ടം സ്വദേശി മനുവാണ് പോലീസ് പിടിയിലായത്. മുളന്തുരുത്തിയില്‍ നിന്നാണ് ചങ്ങനാശ്ശേരി പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സർക്കാർ ഉദ്യോഗസ്ഥരുടെ ടാഗ് കഴുത്തില്‍ അണിഞ്ഞ് സപ്ലൈകോ ഉദ്യോഗസ്ഥൻ എന്ന വ്യാജേനെ ഇയാള്‍ സ്ഥാപനങ്ങളില്‍ എത്തി തട്ടിപ്പ് നടത്തുകയായിരുന്നു. പലചരക്ക് സാധനങ്ങള്‍, ഫർണിച്ചർ, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവയാണ് ഇയാള്‍ തട്ടിയെടുത്തത്. നേരത്തെ ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലും പ്രതിയാണിയാൾ.

രണ്ടര ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ എവിടെയൊക്കെ തട്ടിപ്പ് നടത്തി എന്നതിന്റെ പൂർണ്ണവിവരം ലഭ്യമാകുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം – പത്തനംതിട്ട ജില്ലകളിലെ ചങ്ങനാശ്ശേരി, തിരുവല്ല, കറുകച്ചാല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് തട്ടിപ്പ് നടത്തിയതായി നിലവില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടന്ന് പൊലീസ് അറിയിച്ചു.

2022ല്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥൻ ചമഞ്ഞ് ഡോക്ടറെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലും, കറുകച്ചാലിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും 90000 രൂപയുടെ മൊബൈല്‍ ഫോണുകള്‍ തട്ടിയ കേസിലും പ്രതിയാണ് ഇയാള്‍. ഡോക്ടറില്‍ നിന്ന് ഇയാള്‍ തട്ടിയത് 50000 രൂപയായിരുന്നു.
മനുവിനെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്.