
കൊച്ചി: ജെ എസ് കെ സിനിമയുടെ നിര്‍മാതാക്കളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍.
പേരുമാറ്റം നിര്‍ദേശിച്ചതിന്റെ കാരണം സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കണമെന്ന് ആവശ്യം. നാളെ മുംബൈയില്‍ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും. ജാനകി വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടലില്‍
വ്യക്തത തേടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍ നഗരേഷിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പേരുമാറ്റം നിര്‍ദേശിച്ചത് എന്ത് കാരണത്താലാണ് എന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തത വരുത്തണമെന്നാണ് ആവശ്യം.
നിലവില്‍ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നുമാണ് സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുംബൈയില്‍ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും. ശേഷം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍.



