രാവിലെ ബ്രേക്ക്ഫാസ്റ്റിന് ഒരു വെറൈറ്റി റൊട്ടി തയ്യാറാക്കിയാലോ? രുചികരമായ പാലക് ചീര റൊട്ടി തയ്യാറാക്കാം; റെസിപ്പി ഇതാ

Spread the love

കോട്ടയം: ഒരു വെറൈറ്റി റൊട്ടി തയ്യാറാക്കിയാലോ? രുചികരമായ പാലക് ചീര റൊട്ടി തയ്യാറാക്കാം. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ ചേരുവകള്‍

പാലക്ക് ചീര – 10 എണ്ണം
ഗോതമ്പ് മാവ് – 2 കപ്പ്
ഉപ്പ് – 1 സ്പൂണ്‍
ചൂട് വെള്ളം – 1 ഗ്ലാസ്‌
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം പാലക്ക് ചീര ചൂടുവെള്ളത്തില്‍ നല്ലപോലെ ഒന്ന് കഴുകി എടുക്കുക. ശേഷം അല്‍പം ഉപ്പ് ചേർത്ത് നന്നായി വേവിച്ചെടുക്കുക. ഉപ്പും ചേർത്ത് നന്നായിട്ട് ഒന്ന് വേവിച്ചെടുത്ത് ശേഷം ബാക്കിയുള്ള അതിലെ വെള്ളം മുഴുവനായിട്ടും കളഞ്ഞതിനുശേഷം അരച്ചെടുക്കുക. അരച്ചതിനുശേഷം ഗോതമ്പുമാവും ഉപ്പും വെള്ളവും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് നന്നായി കുഴച്ചെടുത്ത് കഴിഞ്ഞാല്‍ ചെറിയൊരു പരത്തി എടുത്തതിനുശേഷം അതിലേക്ക് ഗോതമ്പ് സ്പ്രെഡ് ചെയ്തു കൊടുത്ത പരത്തി ഒട്ടും എണ്ണ ഇല്ലാതെ തന്നെ ദോശക്കല്ലില്‍ ചുട്ടെടുക്കുക. രണ്ട് സൈഡും നല്ലപോലെ ചെറിയ തീയില്‍ വേവിച്ചെടുക്കണം.