ലൈംഗികബന്ധത്തിനിടെ ഗര്‍ഭനിരോധന മാര്‍ഗം പരാജയപ്പെട്ടതോടെ ഗർഭിണിയായി; പിന്നാലെ കാമുകനുമായി പിരിഞ്ഞു; അവിവാഹിതയായ യുവതിക്ക് ഗര്‍ഭം അലസിപ്പിക്കാൻ അനുമതി നല്‍കി ഹൈക്കോടതി

Spread the love

മുംബൈ: അവിവാഹിതയായ യുവതിക്ക് ഗർഭഛിദ്രത്തിന് അനുമതി നല്‍കി ബോംബെ ഹൈക്കോടതി.

അവിവാഹിതയായ മുപ്പത്തൊന്നുകാരിയുടെ ഹർജിയിലാണ് കോ‍ടതിയുടെ അനുകൂലവിധി.
25 ആഴ്ചയായ ഗർഭം അലസിപ്പിക്കാൻ അനുമതി തേടിയാണ് യുവതി കോടതിയെ സമീപിച്ചത്.

കാമുകനില്‍ നിന്നാണ് യുവതി ഗർഭം ധരിച്ചത്. പിന്നീട് കാമുകനുമായി പിരിഞ്ഞു. ലൈംഗികബന്ധത്തില്‍ ഗർഭനിരോധന മാർഗം സ്വീകരിച്ചെങ്കിലും പരാജയപ്പെട്ടെന്നും അങ്ങനെയാണ് ഗർഭം ധരിച്ചതെന്നും യുവതി വെളിപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവിവാഹിതയാണ് താനെന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി ഗർഭഛിദ്രത്തിന് അനുമതി തേടിയത്. അവിവാഹിതയായ അമ്മയെന്ന നിലയില്‍ സാമൂഹികമായി നേരിടേണ്ടിവന്നേക്കാവുന്ന അപമാനവും യുവതി ഹർജിയില്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഗർഭം അലസിപ്പിക്കുന്നതിനുള്ള മെഡിക്കല്‍ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി (എംടിപി) നിയമപ്രകാരം നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതുവരെ യുവതിയെ പരിപാലിക്കാമെന്ന് മുൻ കാമുകൻ കോടതിയെ അറിയിക്കുകയും ചെയ്തു.