അജയ് തുണ്ടത്തിൽ
അത്യപൂർവ്വമായ ബോംബേ ഗ്രൂപ്പ് എന്നറിയപ്പെടുന്ന ബ്ലഡ് ഗ്രൂപ്പിന്റെ പശ്ചാത്തലത്തിൽ ഒരു പ്രണയകഥയുമായി “ഏഴാം വാർഡ്” എന്ന ചിത്രം ഒരുങ്ങുന്നു. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അജിത് പൂജപ്പുരയാണ്. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ‘പരോൾ ‘ ആയിരുന്നു അജിത്തിന്റെ രചനയിൽ ഇറങ്ങിയ മുൻചിത്രം. നവാഗതനായ ബിജു നാരായണൻ ആണ് ചിത്രത്തിന്റെ സംവിധായകൻ.പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നല്കിയാണീ ചിത്രം നിർമ്മിക്കുന്നത്. നായകനും നായികയും പുതുമുഖങ്ങളാണ്, സംഗീതം – നൗഫൽ പി ഉള്ള്യേരി, ഗാനരചന – രേഖാ സുധീർ, നൗഫൽ പി ഉള്ള്യേരി
പിആർ ഓ – അജയ് തുണ്ടത്തിൽ