കാലവർഷമെത്തിയിട്ട് ഒരുമാസം;ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു; ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വടക്കൻ ജില്ലകളിൽ

Spread the love

തിരുവനന്തപുരം: കേരളത്തിൽ കാലവർഷമെത്തി ഒരു മാസം പിന്നിടുമ്പോൾ 53 ശതമാനം അധിക മഴ. വടക്കൻ ജില്ലകളായ കാസർകോട്, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ മഴ ലഭിച്ചത്‌ . കണ്ണൂർ ( 1432 mm) ജില്ലയിലാണ് കൂടുതൽ മഴ ലഭിച്ചത്.

video
play-sharp-fill

ഒരു മാസത്തിൽ 17 ദിവസവും സംസ്ഥാനത്തു ശരാശരിയിൽ കൂടുതൽ മഴ ലഭിച്ചു. കാലവർഷം കേരളത്തിൽ എത്തിയ മെയ്‌ 24 മുതൽ 31 വരെ മാത്രം സംസ്ഥാനത് പെയ്തത് 440% അധിക മഴയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

അതോടൊപ്പം ശക്തമായ കാറ്റും ( 50-70 km/ hr) ഈ കാലയളവിൽ അനുഭവപ്പെട്ടു. തുടർന്നുള്ള 10 ദിവസം ദുർബലമായ കാലവർഷം 11ന് ശേഷം വീണ്ടും ശക്തമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

15, 16 തീയതികളിൽ വടക്കൻ ജില്ലകളിൽ പ്രത്യേകിച്ച് കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ അതി തീവ്രമായ മഴ രേഖപെടുത്തി.

നാളെ മുതൽ 28 വരെ മധ്യ, തെക്കൻ കേരളത്തിൽ മഴ ശക്തമാകും തുടരും. മെയ്‌ 24 മുതലുള്ള റെക്കോർഡ് പ്രകാരം കണ്ണൂർ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിലാണ് കൂടുതൽ മിന്നൽ രേഖപ്പെടുത്തിയത്.