ഇടക്കൊച്ചിയിലെ യുവാവിന്റെ കൊലപാതകം; പെൺസുഹൃത്തും ഭർത്താവും അറസ്റ്റിൽ; മുൻ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് പോലീസ്

Spread the love

കൊച്ചി: ഇടക്കൊച്ചി‌യിലെ യുവാവിന്റെ കൊലപാതകത്തിൽ സുഹൃത്തായ യുവതിയുടെയും ഭർത്താവിന്റെയും അറസ്റ്റ് രേഖപ്പെടുത്തി. ഷഹാന, ഭർത്താവ് ഷിഹാസ് എന്നിവരാണ് കേസിൽ പിടിയിലായത്.

video
play-sharp-fill

ആഷിക്കിനോടുളള മുൻവൈരാഗ്യം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾ ആഷിക്കിനെ ഭീഷണിപ്പെടുത്തിയെന്നും സൂചനയുണ്ട്. അതേ സമയം ഷഹാനയും ഭർത്താവും ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതമെന്ന് ആഷിക്കിന്റെ കുടുംബം ആരോപിച്ചു.

ഇന്നലെ രാത്രിയാണ് പെരുമ്പടപ്പ് സ്വദേശി ആഷികിനെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം ഇടക്കൊച്ചി ഇന്ദിരാഗാന്ധി റോഡിലാണ് സംഭവം. വാഹനത്തിൽ ഒരു യുവതിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പള്ളുരുത്തി പൊലീസ് മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയേയും ഭര്‍ത്താവിനേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആഷിക്കിന്‍റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.