മസ്തിഷ്‌ക ജ്വരം; 57 കുട്ടികള്‍ മരിച്ചു, വിദഗ്ധ ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

Spread the love

 

സ്വന്തംലേഖകൻ

കോട്ടയം : മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് ബിഹാറിൽ 57 കുട്ടികള്‍ മരിച്ചെന്ന് ആരോഗ്യമന്ത്രി മംഗല്‍ പാണ്ടെ. കഴിഞ്ഞ 22 ദിവസങ്ങള്‍ക്കിടയിലെ മാത്രം കണക്കാണിത്. ശ്രീ കൃഷ്ണ മെഡിക്കല്‍ കോളജില്‍ മാത്രമായി 47 പേരാണ് മസ്തിഷ് ജ്വരം ബാധിച്ചു മരിച്ചത്. മറ്റ് 10 കേസുകള്‍ സ്വകാര്യ ആശുപത്രികളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 130 പേരാണ് രോഗം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.ഇതിനായി വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നാണ് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. കടുത്ത പനിയും തലവേദനയും ആണ് ഇതിന്റെ പ്രാഥമിക ലക്ഷണങ്ങള്‍. ചികിത്സക്കായി കൂടുതല്‍ കിടക്കകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.