
തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാർക്കും നിലവില്‍ ഉപയോഗിച്ചുവരുന്ന ഇന്നോവ ക്രിസ്റ്റ വാഹനങ്ങൾക്ക് പകരമായി പുതുതായി വാങ്ങുന്നത് 32 ഇന്നോവ ഹൈക്രോസ് വാഹനങ്ങള്‍. നിലവിലുള്ളവയില്‍ 31 എണ്ണം 2018-ലും ഒരെണ്ണം 2019-ലും വാങ്ങിയവയായിരുന്നു.
പുതിയ വാഹനങ്ങള്‍ക്കായി ഒൻപതുകോടി രൂപ സർക്കാർ അനുവദിച്ചു. അഞ്ചുവർഷം പഴക്കമുള്ളതോ 80,000 കിലോമീറ്ററിലധികം സഞ്ചരിച്ചതോ ആയ കാറുകള്‍ മാറ്റി പുതിയവ വാങ്ങണമെന്നായിരുന്നു ഹൈക്കോടതി രജിസ്ട്രാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്.
സാമ്ബത്തികപ്രതിസന്ധിയുള്ളതിനാല് ആദ്യം ഈ ആവശ്യത്തോട് ധനവകുപ്പ് യോജിച്ചില്ല. മന്ത്രിമാരുടെ കാറുകളില്‍ പലതും 3.75 ലക്ഷംവരെ കിലോമീറ്ററുകള്‍ ഓടിയവയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ പഞ്ചാബ് ഹൈക്കോടതിയില്‍നിന്നുള്ള വിധികൂടി ഹൈക്കോടതി രജിസ്ട്രാർ ചൂണ്ടിക്കാട്ടിയിട്ടുള്ളകാര്യം സർക്കാർ പരിഗണിച്ചു.
എംഎല് പുരി വെഴ്സസ് ദ പഞ്ചാബ് ആൻഡ് ഹരിയാണ ഹൈക്കോടതി കേസില്‍, ഹൈക്കോടതി ജഡ്ജിമാർ ഉപയോഗിച്ചുവരുന്ന അഞ്ചുവർഷത്തില്‍ കൂടുതല്‍ പഴക്കമുള്ളതോ 80,000 കിലോമീറ്ററില്‍ കൂടുതല്‍ ഓടിയതോ ആയ കാറുകള്‍ മാറ്റി പകരം കാർ വാങ്ങണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ ആവശ്യം മന്ത്രിസഭ പരിഗണിച്ച് പണം അനുവദിക്കുകയായിരുന്നു.



