സ്കൂൾ കുട്ടികൾക്കായുള്ള വ്യക്തിത്വ വികസന ക്ലാസ്: ജൂൺ 29ന് പരിപ്പ് എസ്.എൻ. ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ

Spread the love

പരിപ്പ്: പരിപ്പ് കൈരളി യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്കായി വ്യക്തിത്വ വികസന ക്ലാസും, പഠനോപകരണ വിതരണവും സംഘടിപ്പിക്കുന്നു.

പരിപ്പ് എസ്.എൻ. ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹാളിൽ ജൂൺ 29 ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതൽ നടക്കുന്ന പരിപാടിയിൽ വിദഗ്ധർ പങ്കെടുക്കുന്നു.

ക്ലാസിൽ പൂർണ്ണമായും പങ്കെടുക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകും . ക്ലാസിൽ പങ്കെടുക്കുവാൻ താൽപര്യമുള്ള എൽകെജി മുതൽ +2 വരെയുള്ള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികൾ, 8086812050 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുകയും കൃത്യ സമയത്ത് എത്തിച്ചേരുന്നവർക്കും മത്രമാണ് ക്ലാസിൽ പ്രവേശനമുണ്ടാകുക.

18, 19, 20 വാർഡുകളിൽപ്പെട്ട എസ്എസ്എൽസി പരീക്ഷയില്‍ വിജയിച്ച കുട്ടികൾ ക്ലബ് സെക്രട്ടറിയെ (8086812050) ബന്ധപ്പെടേണ്ടതാണ്. ഇവർക്ക് പരിപാടിയിൽ വച്ച് അനുമോദനം നൽകുന്നതാണ്.