
കോട്ടയം: സ്വച്ച് സർവേക്ഷൺ ഗ്രാമീൺ 2025 ന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ മെഗാക്വിസ് ജില്ലയിലെ സ്ഥിരതാമസക്കാരായ 18 -50 പ്രായമുള്ളവർക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാം. താൽപര്യമുള്ളവർ ജൂൺ 30 നകം ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തീകരിക്കണം. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/mLwkqLi4FCoFSmJLA രജിസ്ട്രേഷൻ പൂർത്തിയാക്കുന്നവർക്ക് ബ്ലോക്കുതലത്തിൽ മത്സരം നടത്തും.
ബ്ലോക്കുതലത്തിലെ ആദ്യ മൂന്നു വിജയികൾക്ക് ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതലവിജയികൾക്ക് 5000,3000,2000 എന്നിങ്ങനെ സമ്മാനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2573606