പള്ളം വൈ.എം.സി.എ നവീകരിച്ച ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് വൈ.എം.സി.എ ദേശീയ ട്രഷറർ റെജി ജോർജ് ഉദ്ഘാടനം ചെയ്തു

Spread the love

കോട്ടയം: ലഹരിയുടെ നീരാളി പിടിത്തത്തിൽ നിന്നും യുവാക്കളെ കളിക്കളങ്ങളിലേക്കും, കായിക വിനോദങ്ങളിലേക്കും തിരികെ കൊണ്ടുവരാൻ സാമൂഹ്യ സന്നദ്ധ സംഘടനകൾ ശ്രമം നടത്തണമെന്ന് വൈ എം സി എ ദേശീയ ട്രഷറർ റെജി ജോർജ് അഭിപ്രായപെട്ടു. കായിക വിനോദങ്ങൾ ജീവിത ലഹരിയാക്കുവാൻ യുവതലമുറ യത്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പള്ളം വൈ എം സി ഏയുടെ നവീകരിച്ച ഷട്ടിൽ ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു റജി ജോർജ്. 80 വയസ് പൂർത്തീകരിച്ച സ്ഥാപക അംഗങ്ങളായ പ്രൊഫ. പി.എം മാത്യു, പ്രൊഫ. ഫിലിപ്പ് സി. തോമസ്, ഇട്ടിക്കുഞ്ഞ് ഏബ്രഹാം എന്നിവരെ വൈഎംസിഎ മുൻ സ്ഥാസ്ഥാന ചെയർമാൻ അഡ്വ. വി.സി. സാബു ഷാൾ അണിയിച്ചു ആദരിച്ചു.

ദേശീയ വൈ. എം സി.എ യൂണിറ്റുകളിലൂടെ നടപ്പാക്കുന്ന സൗജന്യ ഡയലസിസ് പദ്ധതി വാർഡ് കൗൺസിലർ ധന്യാ ഗിരീഷ് ഉത്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പള്ളം വൈ.എം.സി. ഏ. പ്രസിഡണ്ട് സജി എം. നൈനാൻ അദ്ധ്യക്ഷത വഹിച്ചു. റീജണൽ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോര, ജോർജജ് മാത്യു, സാംസൺ മാത്യു,ഫിലിപ്പ് സി. തോമസ്, ഇട്ടിക്കുഞ്ഞ് ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.