എറണാകുളത്ത് തെങ്ങുകയറ്റ തൊഴിലാളിയെ തെങ്ങിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി ; ഫയർഫോഴ്സ് എത്തി മൃതദേഹം താഴെയിറക്കി

Spread the love

എറണാകുളം :  എളമക്കരയിൽ തെങ്ങുകയറ്റ തൊഴിലാളിയെ തെങ്ങിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി.

വരാപ്പുഴ സ്വദേശി ഉണ്ണിയാണ് മരിച്ചത്. എളമക്കര കരുവേലിപ്പരമ്പ് സ്വദേശിയുടെ വീട്ടിൽ രാവിലെ തെങ്ങ് കയറാൻ എത്തിയതായിരുന്നു ഉണ്ണി.

ഫയർഫോഴ്സ് എത്തി മൂന്നു മണിക്കൂറോളം സമയമെടുത്താണ് മൃതദേഹം തെങ്ങിനു മുകളിൽ നിന്ന് താഴെ ഇറക്കിയത്. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി, പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group