ജിസ്മോളുടേയും മക്കളുടേയും മരണം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണം: ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ചൊവ്വാഴ്ച ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച്.

Spread the love

കോട്ടയം : പേരൂരിൽ ആറ്റിൽ മുങ്ങിമരിച്ച അഡ്വ. ജിസ്മോളുടേയും മക്കളുടേയും മരണം സംബന്ധിച്ച അന്വേഷണം ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കൗൺസിൽ പ്രക്ഷോഭത്തിലേക്ക്. ആദ്യ ഘട്ടമായി 24-06-2025 ചൊവ്വാഴ്‌ച 10 മണിക്ക് ആക്ഷൻ കൗൺസിലിൻ്റെ നേത്യത്വത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തുകയാണ്.

കേസ് അന്വേഷണം തൃപ്ത‌ികരമല്ലെന്നും പ്രതികളെ എല്ലാവരേയും ചോദ്യം ചെയ്യണമെന്നും, പ്രതികളുടെ വീട്ടിൽ സി സി ടി വി ഉണ്ടായിരുന്നതാണെന്നും ആക്ഷൻ കൗൺസിൽ പോലീസിനെ അറിയിച്ചിട്ടുള്ളതാണ്.

ഈ മരണത്തിൽ ആക്ഷൻ കൗൺസിലിന് പല സംശയങ്ങളും ഉണ്ടന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ വ്യക്തമാക്കി. അത് അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താൻ സാധിക്കുകയുളളൂ. ഒന്നാം പ്രതി വഴക്ക് പറഞ്ഞതിന്റെ പേരിലാണ് മരണം നടന്നത് എന്ന പോലീസിൻ്റെ മൊഴിയും, മാനസിക രോഗിയാക്കി മാറ്റാനുള്ള പ്രതികളുടെ വ്യഗ്രതയും അന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢ നീക്കമായി കരുതുന്നു. അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും അന്വേഷണ വിധേയമാക്കാൻ പോലീസ് തയ്യാറാകാത്തത് സംശയം ജനിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺ പരിശോധനകൾ കൃത്യമായി നടത്താത്തതും 4-ാം പ്രതിയെ അറസ്റ്റ് ചെയ്യാൻ ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതിനും പോലീസ് കാലതാമസം വരുത്തുന്നതായി മനസിലാക്കാൻ സാധിച്ചു. ഇളയമകൾ റാണി മരണത്തിന് തലേദിവസം ആ വീട്ടിൽ ഉണ്ടായിരുന്നതാണെന്നും 3-ാം പ്രതി ബിനയുടെ സഹോദരൻ ബിനോയിയ്ക്ക് ഈ സംഭവത്തിൽ വ്യക്തമായ അറിവുണ്ടെന്നും 1-ാം

പ്രതി ജോസഫിൻ്റെ സഹോദരന്റെ പുത്രൻ കാരിത്താസ് ഹോസ്‌പിറ്റലിലെ ഡോക്‌ടർ ആണെന്നും, ആ സമയത്ത് അദ്ദേഹം ആശുപത്രിയിൽ ഉണ്ടായിരുന്നെന്നും ഡോക്ടറെ ചോദ്യം ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.

ആക്ഷൻ കൗൺസിൽ ചെയർമാൻ എൻ.കെ.ശശികുമാർ, കൺവിനർ ശാന്തി പ്രഭാത, അംഗങ്ങളായ ആര്യ സബിൻ, പ്രിൻസ് നിറിക്കാട്, അശോക് എ.ആർ., ജിസ്മോളുടെ പിതാവ് പി.കെ. തോമസ്, രാജു ആലപ്പാട്ട് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.