play-sharp-fill
അതിരാവിലെ കേൾക്കുന്നത് കേട്ടാലറയ്ക്കുന്ന അസഭ്യം: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിർദേശിക്കുന്ന ഉന്നതർ സിഐമാരെ അടക്കം പറയുന്നത് പച്ചമലയാളം തെറി: നവാസിനെ കാണാതായതിന് പിന്നിൽ പൊലീസിലെ അമിത ജോലിഭാരവും സമ്മർദവും; അമിത സമ്മർദത്തിൽ അടിതെറ്റി പൊലീസ് ഉദ്യോഗസ്ഥർ

അതിരാവിലെ കേൾക്കുന്നത് കേട്ടാലറയ്ക്കുന്ന അസഭ്യം: പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് നിർദേശിക്കുന്ന ഉന്നതർ സിഐമാരെ അടക്കം പറയുന്നത് പച്ചമലയാളം തെറി: നവാസിനെ കാണാതായതിന് പിന്നിൽ പൊലീസിലെ അമിത ജോലിഭാരവും സമ്മർദവും; അമിത സമ്മർദത്തിൽ അടിതെറ്റി പൊലീസ് ഉദ്യോഗസ്ഥർ

സ്വന്തം ലേഖകൻ

കോട്ടയം: പൊലീസ് സേനയിലെ ഓരോ ഉദ്യോഗസ്ഥരും അതിരാവിലെ കേൾക്കുന്ന അസഭ്യ വർഷത്തിന്റെയും അമിത സമ്മർദത്തിന്റെയും ഏറ്റവും വലിയ ഉദാഹരങ്ങളിൽ ഒന്നാണ്  കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ സ്‌റ്റേഷനിൽ നിന്നും കാണാതായ സിഐയുടെ അനുഭവം. സാട്ടായെന്ന പേരിലും റോൾകോൾ എന്ന പേരിലും വയർലെസ് സെറ്റിലൂടെ ഓരോ പൊലീസ് ഉദ്യോഗസ്ഥനും നേരിടേണ്ടി വരുന്ന വൻ മാനസിക സമ്മർദവും അസഭ്യവുമാണ്.


എസിപി സുരേഷ്

ചെറിയ പിഴവുകൾക്കു പോലും സബ് ഡിവിഷനിലെയും, ജില്ലയിലെയും മുഴുവൻ പൊലീസുകാരും കേൾക്കെ വയർലെസ് സെറ്റിലൂടെയാണ് അസഭ്യം നേരിടേണ്ടി വരിക. ഇതൊന്നും കൂടാതെയാണ് എസ്.പിയുടെയും ഡിവൈഎസ്പിയുടെയും കോൺഫറൻസുകളിൽ വച്ച് നേരിട്ടുള്ള ഭീഷണിയെയും ചീത്തവിളിയെയും നേരിടേണ്ടി വരിക. സി.ഐമാരെക്കാൾ ഒന്നോ രണ്ടോ വർഷത്തെ മാത്രം സീനിയർ ആയിട്ടുള്ള ഡിവൈഎസ്പിമാരാകും അസഭ്യം വിളിക്കുന്നതെന്നതും ഈ ഉദ്യോഗസ്ഥർക്ക് ഉണ്ടാക്കുന്ന മാനസിക സമ്മർദം ചില്ലറയായിരിക്കില്ല.
കെവിൻ കേസിൽ അടക്കമുള്ള ഉദാഹരണങ്ങൾ നമ്മളുടെ മുന്നിലുണ്ട്. കെവിൻ കേസ് നടക്കുന്ന സമയത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്യൂരിറ്റി ജോലികളാണ് നടക്കേണ്ടിയിരുന്നത്. ഇതിന്റെ തിരക്കിലായിരുന്നു ഗാന്ധിനഗർ സ്‌റ്റേഷനിലെ എസ്.ഐ എം.എസ് ഷിബു. കെവിൻ കേസിൽ ഉന്നത ഉദ്യോഗസ്ഥർ നിർദേശിച്ചത് അനുസരിച്ചാണ് ഷിബു പ്രവർത്തിച്ചത്. പക്ഷേ, ബലിയാടാകേണ്ടി വന്നത് എസ്.ഐ ആയിരുന്ന ഷിബുവായിരുന്നു. ഇതെല്ലാം സാധാരണക്കാരായ പൊലീസുകാരുടെയും സിഐമാരുടെയും മനോവീര്യം തകർക്കുന്നതിനും തുല്യമായിരുന്നു.
ഇതിന് സമാനമായ സംഭവം തന്നെയാണ് ഇപ്പോൾ എറണാകുളം സെൻട്രലിലും നടന്നിരിക്കുന്നത്. എറണാകുളം സെൻട്രൽ സ്‌റ്റേഷനിലെ സിഐആയിരുന്ന വി.എസ് നവാസിനെ എ.സിപി സുരേഷ് വ്യക്തി വൈരാഗ്യം തീർക്കുന്നതിന് വേണ്ടിയാണ് അസഭ്യം പറഞ്ഞത്. മദ്യലഹരിയിലായിരുന്ന എസിപി സിഐയെ വയർലസ് സെറ്റിലൂടെ എല്ലാവരും കേൾക്കെ അതിരൂക്ഷമായ അസഭ്യമാണ് പറഞ്ഞത്. അന്തസും ആത്മാഭിമാനവുമുള്ള ഒരു വ്യക്തിക്കും കേട്ടിരിക്കാൻ സാധിക്കാത്ത രീതിയിലുള്ള അസഭ്യമാണ് സുരേഷ് ഉയർത്തിയതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്.
നേരത്തെ തന്നെ പലവിധത്തിലുള്ള ആരോപണങ്ങൾക്ക് വിധേയനായ ആളാണ് എസിപി പി.എസ് സുരേഷ്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നത് സ്ഥിരമായതോടെ സുരേഷിനെതിരെ നേരത്തെ തന്നെ ജില്ലാ പൊലീസ് മേധാവിയും കമ്മിഷണറും അടക്കമുള്ളവർ നടപടിയെടുക്കാനൊരുങ്ങിയിരുന്നു. എന്നാൽ, അന്നെല്ലാം കഷ്ടിച്ച് രക്ഷപെടുകയായിരുന്നു സുരേഷ്. എന്നാൽ, നവാസാകട്ടെ മാന്യമായ കരിയർ റെക്കോഡുള്ള ഉദ്യോഗസ്ഥനായിരുന്നു. സർവീസിൽ ഇതുവരെയും മോശമായ യാതൊരു പ്രവർത്തനവും ഇദ്ദേഹത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുമില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് സേനയിൽ തന്നെ സുരേഷിനെതിരെ ശക്തമായ പ്രതിഷേധം ഇപ്പോൾ ഉയർന്നിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group