
ചങ്ങനാശേരി: എന്‍എച്ച്-183 (എംസി റോഡ്)ല്‍ എസ്ബി കോളജ് ജംഗ്ഷനില്‍ ആരംഭിച്ച് അസംപ്ഷന്‍ കോളജ് ജംഗ്ഷനില്‍ എത്തുന്ന റോഡ് തകര്‍ന്നു. സഞ്ചാരം ദുരിതമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.
തകര്‍ന്നുകിടക്കുന്ന ഈ റോഡിലൂടെ വാഹനസഞ്ചാരവും കാല്‍നടപ്പും ദുഷ്‌കരമാണ്. രണ്ട് കോളജുകളിലേക്കും വിവിധ ഹോസ്റ്റലുകളിലേക്കും വിവിധ കോണ്‍വന്‍റുകള്‍, ചാസ്, എകെഎം സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
ഈ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കാന്‍ മുന്‍സിപ്പല്‍ അധികൃതര്‍ തയാറാകണമെന്ന് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. എസ്ബി, അസംപ്ഷന്‍ കോളജുകളുടെ സഹകരണത്തോടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രസിഡന്‍റ് ടോമിച്ചന്‍ അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി സൈബി അക്കര ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുറശേരി,
ഫൊറോന പ്രസിഡന്‍റ് കുഞ്ഞുമോന്‍ തൂമ്ബുങ്കല്‍, ജോസി കല്ലുകളം, എ.ജെ. ജോസഫ്, ജോയിച്ചന്‍ പീലിയാനിക്കല്‍, ബിജു കൊച്ചുപറമ്ബില്‍, ദീപ കടന്തോട്, ജിനു സോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.