
നിലമ്പൂർ: സംസ്ഥാനത്ത് ഭരണവിരുദ്ധവികാരം അതിശക്തമാണെന്ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്.
യുഡിഎഫ് വോട്ടുകൾ അൻവർ ചോർത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കും.
അൻവറിന് ചില സ്ഥലങ്ങളിൽ വിചാരിച്ചതിലും കൂടുതൽ വോട്ടുകൾ കിട്ടിയിട്ടുണ്ട്. എന്നാൽ പോത്തുകല്ലിൽ എത്തുമ്പോൾ യുഡിഎഫ് ട്രെൻഡ് വ്യക്തമായി.
എങ്കിലും യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2026 ലെ തെരഞ്ഞെടുപ്പ് എളുപ്പമായിരിക്കും എന്ന് ആരും കരുതേണ്ട എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം – എ.കെ ആൻ്റണി
മികച്ച വിജയം നിലമ്പൂരിൽ യുഡിഎഫ് നേടും.
അതിശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലൂടെ വ്യക്തമായതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി.
കെയർടേക്കർ സർക്കാരാണ് നിലവിൽ ഭരിക്കുന്നത്.
ഇത് 2026 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയാണ്. എ.കെ.ആന്റണി പറഞ്ഞു.