‘ഒരു ദുരഭിമാനക്കൊല’ കെവിൻ വധം മിനിസ്ക്രീനിലേക്ക്

Spread the love

സ്വന്തംലേഖകൻ

കോട്ടയം : കെവിന്റെ കൊലപാതകവും അതിനൊടനുബന്ധിച്ച് നടന്ന സംഭവങ്ങളും സിനിമയാകുന്നു. ഒരു ദുരഭിമാനക്കൊല എന്നു പേരിട്ട സിനിമയുടെ ടൈറ്റില്‍ വ്യാഴാഴ്ച കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ങില്‍ നടന്‍ അശോകന്‍ പ്രകാശനം ചെയ്തു. പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന്‍ എന്ന ചെറുപ്പക്കാരനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തെ ആസ്പദമാക്കി മജോ മാത്യുവാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്‍സ്പെയര്‍ സിനിമ കമ്പനിയുടെ ബാനറിലുള്ള സിനിമ രാജന്‍ പറമ്പിലും മജോ മാത്യുവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. രാജേഷ് കളത്തിപ്പടിയാണ് ക്യാമറ. ഇന്ദ്രന്‍സ്, അശോകന്‍, അങ്കമാലി ഡയറി ഫെയിം കിച്ചു, നന്ദു, വിവേക്, നിവേദിത, അംബികമോഹന്‍, സബിത എന്നിവരാണ് അഭിനേതാക്കള്‍.അശോകന്‍ സംഗീതസംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുണ്ട്. ഉഷ മേനോന്‍, സുമേഷ് കുട്ടിക്കല്‍ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ യേശുദാസ്, യുവഗായകനായ മനോജ് തിരുമംഗലം എന്നിവരാണ് ആലപിക്കുന്നത്.