കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍; എന്തൊക്കെയാണെന്ന് നോക്കാം

Spread the love

കോട്ടയം: ഇന്ന് നിരവധി വിത്തുകള്‍‌ കടകളില്‍ ലഭ്യമാണ്. മിക്കതും പോഷകഗുണമുള്ളവയാണ്. ദെെനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതും അത് പോലെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്ന അഞ്ച് ആരോഗ്യകരമായ വിത്തുകളെ കുറിച്ചാണ് ഇനി പറയുന്നത്.

മത്തങ്ങ വിത്ത്

ശേഷിയെ പിന്തുണയ്ക്കാൻ സഹായിക്കുന്ന സിങ്ക് മത്തങ്ങ വിത്തില്‍ കൂടുതലാണ്. കൂടാതെ, മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍, ഉറക്കത്തിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും കഴിയും. വെകിട്ട് സ്നാക്ക്സില്‍ ചേർത്ത് കഴിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫ്ലാക്സ് സീഡ്

ലിഗ്നാനുകളാല്‍ സമ്പന്നമായ ഫ്ലാക്സ് സീഡ് ഹോർമോണ്‍ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്നു. ഫ്ലാക്സ് സീഡ് സ്തനാർബുദ സാധ്യത കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തി.

സൂര്യകാന്തി വിത്തുകള്‍

വൈറ്റമിൻ ഈ ധാരാളമായി അടങ്ങിയ കാന്തി വിത്തുകള്‍ തിളക്കമുള്ള ചർമ്മവും വാർദ്ധക്യത്തെ ചെറുക്കുന്ന ഗുണങ്ങളും നല്‍കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന സെലിനിയം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഉച്ചകഴിഞ്ഞുള്ള ലഘുഭക്ഷണമോ ഭക്ഷണത്തോടൊപ്പമോ കഴിക്കുന്നതാണ് ഏറെ നല്ലത്.

എള്ള്

കാല്‍സ്യം സമ്ബുഷ്ടമായ എള്ള് അസ്ഥികള്‍ക്കും സന്ധികളുടെ ആരോഗ്യത്തിനും നല്ലതാണ്. മുടിയുടെയും ചർമ്മത്തിൻ്റെയും ആരോഗ്യത്തിനും ഏറ്റവും മികച്ചതാണ്. രാത്രിയില്‍ കിടക്കുന്നതിന് മുൻപ് എള്ള് കഴിക്കുന്നതാണ് ഏറെ നല്ലത്. ലഡ്ഡു, ചട്ണി എന്നിവയില്‍ ചേർക്കുകയോ അല്ലെങ്കില്‍ പച്ചക്കറികള്‍ക്ക് മുകളില്‍ വിതറുക.