ആദ്യ മൂന്ന് റൗണ്ടിലും മുന്നിലെത്തി ഷൗക്കത്ത്; യുഡിഎഫിന്റെ നിര്‍ണായക വോട്ടുകള്‍ പിടിച്ച്‌ കരുത്തുകാട്ടി അൻവര്‍; നിലമ്പൂർ ആർക്കൊപ്പം…?

Spread the love

നിലമ്പൂർ: ആദ്യ റൗണ്ട് മുതല്‍ തന്നെ തന്റെ സ്വാധീനം ജനങ്ങള്‍ക്കിടയിലുണ്ടെന്ന് പി വി അൻവർ വ്യക്തമാക്കുന്നതാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ ഫലസൂചനകള്‍.

ആദ്യ മൂന്ന് റൗണ്ടിലും മുന്നിലെത്തിയെങ്കിലും പ്രതീക്ഷിച്ച വൻകുതിപ്പ് യുഡിഎഫിന് നേടാനായിട്ടില്ല.
നിലവില്‍ ലീഡ് നില 2700 ലധികമായി ആര്യാടൻ ഷൗക്കത്ത് ഉയർത്തുമ്പോഴും അൻവറിനെ നിലമ്പൂരില്‍ തള്ളിക്കളയാൻ കഴിയില്ല.

വഴിക്കടവ്, മൂത്തേടം പോലെയുള്ള യുഡിഎഫ് ശക്തികേന്ദ്രങ്ങളില്‍ യുഡിഎഫിന്റെ വോട്ടുകള്‍ പി വി അൻവറിന് ലഭിച്ചു. മൂത്തേടത്ത് ഒരു ബൂത്തില്‍ എം സ്വരാജ് മുന്നിലെത്തി. മറ്റിടങ്ങളില്‍ ആര്യാടൻ ഷൗക്കത്ത് മുന്നിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ നാലാം റൗണ്ടില്‍ 2300 വോട്ടിനടുത്ത് ലീഡ് മാത്രമാണ് ആര്യാടൻ ഷൗക്കത്തിനുള്ളത്. യുഡിഎഫ് കേന്ദ്രങ്ങളില്‍ 5000ലധികം ലീഡ് അവർ പ്രതീക്ഷിച്ചിരുന്നിടത്താണ് ലീഡ് നില കുറഞ്ഞത്. നിലവില്‍ വഴിക്കടവ് പഞ്ചായത്ത് എണ്ണിക്കഴിഞ്ഞു. മൂത്തേടം പഞ്ചായത്തിലെ വോട്ടുകളാണ് ഇപ്പോള്‍ എണ്ണുന്നത്.