ഭാര്യയെ കളിയാക്കിയത് പ്രകോപനമുണ്ടാക്കി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭര്‍ത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തിപരിക്കേല്‍പ്പിച്ചു

Spread the love

കൊച്ചി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ് മുൻ ബ്രാഞ്ച് സെക്രട്ടറിയെ കുത്തിപരിക്കേല്‍പ്പിച്ചു.

എറണാകുളത്താണ് സംഭവം. ഫോർട്ട്കൊച്ചി സൗത്ത് ലോക്കല്‍ കമ്മിറ്റിയിലെ വെളി ബ്രാഞ്ച് മുൻ സെക്രട്ടറി റൂഫസ് ഫർണാണ്ടസിനെയാണ് മുരളി എന്നയാള്‍ കുത്തിയത്. സിപിഎം വെളി ബ്രാഞ്ച് സെക്രട്ടറി ബിന്ദുവിന്റെ ഭർത്താവാണ് മുരളി.

ബിന്ദുവിനെ റൂഫസ് കളിയാക്കിയതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു. റൂറസിന്റെ വയറിനാണ് കുത്തേറ്റത്. ഇയാളെ ആദ്യം ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ കേസെടുത്ത ഫോർട്ട്കൊച്ചി പൊലീസ് മുരളിയെ കസ്റ്റഡിയിലെടുത്തു.