തെരഞ്ഞെടുപ്പ് നടത്തണമെന്ന കർശന നിലപാടിൽ മോഹന്‍ലാല്‍; അമ്മയില്‍ മൂന്നുമാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തും; അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും

Spread the love

കൊച്ചി: സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടത്തും. മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താനാണ് ഞായറാഴ്ച ചേർന്ന ജനറല്‍ ബോഡി യോഗത്തില്‍ ധാരണയായത്. നിലവിലുള്ള അഡ്‌ഹോക് കമ്മിറ്റി അതുവരെ തുടരും. ജനറല്‍ ബോഡി യോഗത്തില്‍ സമവായത്തിലെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

video
play-sharp-fill

അമ്മയിലെ അംഗങ്ങളുടെയെല്ലാം സമ്മതത്തോടെ മാത്രമേ താന്‍ അധികാരത്തില്‍ വരുകയുള്ളൂ എന്ന മോഹന്‍ലാലിന്റെ തീരുമാനത്തിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടത്താന്‍ ധാരണയായിരിക്കുന്നത്. തെരഞ്ഞെടുപ്പ് നടത്തണമെന്ന് മോഹന്‍ലാല്‍ നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നാണ് വിവരങ്ങള്‍. ഇന്നു നടന്ന ജനറല്‍ ബോഡിയോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തില്ല. പകുതി അംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്.

ജനറൽ സെക്രട്ടറിയായിരുന്ന നടൻ സിദ്ദിഖ് ഉൾപ്പെടെ നേതൃപദവിയിലുള്ള ചിലർക്കെതിരേ പീഡന ആരോപണം ഉയർന്നതിനെ തുടർന്നാണ് ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിട്ടത്. അന്ന് മുതൽ അഡ്‌ഹോക് കമ്മിറ്റിയാണ് ഭരണം നിർവഹിക്കുന്നത്. പ്രസിഡന്റ്പദവിയിൽ അല്ലെങ്കിലും മോഹൻലാൽ കമ്മിറ്റി അംഗമായി തുടർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group