സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാന്‍ ഇറങ്ങി; രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു

Spread the love

പാലക്കാട്: സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടു.

video
play-sharp-fill

പാലക്കാട് മീനാക്ഷിപുരം കമ്പാലത്തറ ഡാമിലാണ് വിദ്യാർത്ഥികള്‍ കുളിക്കാന്‍ ഇറങ്ങിയത്.

പുതുനഗരം സ്വദേശി 19 കാരനായ കാർത്തിക്ക്, ചിറ്റൂർ അണിക്കോട് സ്വദേശി 18 കാരനായ വിഷ്ണു പ്രസാദ് എന്നിവരാണ്‌ കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളിക്കുന്നതിനിടയിലാണ് വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കായി പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുകയാണ്.
ചിറ്റൂര്‍ ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.