ഫ്ലാറ്റ് വാടകക്കെടുത്ത് താമസിച്ചത് ചികിത്സയ്ക്കായി, അവിടേക്ക് ഷഹീന എത്തിയത് സഹോദരനെ പരിചരിക്കാൻ ; കൊലപാതക ശേഷം ഷംഷാദ് വൈശാഖിനെ വിളിച്ചുവരുത്തിയത് മൃതദേഹം മറവ് ചെയ്യാൻ ; മദ്യലഹരിയില്‍ സഹോദരിയെ അടിച്ചുകൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Spread the love

തിരുവനന്തപുരം : മണ്ണന്തലയില്‍ സഹോദരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

ഷംഷാദ് മദ്യലഹരിയിലാണ് കൊലപാതകം നടത്തിയത്, ശേഷം മൃതദേഹം മറവ് ചെയ്യാനാണ് സുഹൃത്ത് വൈശാഖിനെ വിളിച്ചു വരുത്തിയതെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെയാണ് ഷംഷാദിന്റെ വാടകവീട്ടില്‍‌ സഹോദരിയുടെ മൃതദേഹം കണ്ടെത്തിയത്. ഷംഷാദ് നിരവധി കേസുകളില്‍ പ്രതിയാണ്.

മദ്യപിച്ച്‌ കുറ്റകൃത്യങ്ങളില്‍ ഏർപ്പെട്ടിട്ടുള്ളയാളാണ് ഷംഷാദ്. കൊല്ലപ്പെട്ട ഷഹീന ഭർത്താവുമായി അകന്ന് പോത്തൻകോട്ടെ വീട്ടിലെത്തി താമസിക്കുകയായിരുന്നു. അതിനിടെയാണ് ഷംഷാദിന് വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. ചികിത്സക്കായി മണ്ണന്തലയില്‍ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. സഹോദരനെ പരിചരിക്കാനാണ് ഷഹീന ഇവിടേക്ക് വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സഹോദരിയുടെ വിവാഹ ബന്ധം തകരാൻ കാരണം ഫോണ്‍വിളിയും ചാറ്റിംഗുമാണെന്ന് ഷംഷാദ് സംശയിച്ചിരുന്നു തുടർന്നാണ് മദ്യലഹരിയില്‍‌ സഹോദരിയെ ഇയാള്‍ മർദിച്ച്‌ കൊലപ്പെടുത്തുന്നത്. വൈശാഖ് എന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവ് ചെയ്യാനാണോ വൈശാഖിനെ വിളിച്ചുവരുത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വൈശാഖ് എപ്പോഴാണ് വന്നതെന്ന കാര്യം അറിയുന്നതിനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഇവരുടെ മാതാപിതാക്കള്‍ മണ്ണന്തലയിലെ ഫ്ലാറ്റില്‍ എത്തിയപ്പോള്‍ ഇവരെ വീട്ടിനകത്തേക്ക് ഷംഷാദ് കടത്തിവിട്ടില്ല. ഇവർ അകത്തുകയറിയപ്പോഴാണ് ഷഹീനയുടെ മൃതദേഹം കട്ടിലിന് സമീപം കിടക്കുന്നത് കണ്ടത്. ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. മദ്യലഹരിയില്‍ സഹോദരിയെ ഷംഷാദ് മർദിച്ച്‌ കൊലപ്പെടുത്തിയെന്നാണ് മണ്ണന്തല പൊലീസിന്റെ നിഗമനം.