
വൈക്കം: 50വർഷം മുമ്പ്പഠിച്ചസ്കൂൾ മുറ്റത്ത് പൂർവവിദ്യാർഥികൾ വീണ്ടും ഒത്തുകൂടിയപ്പോൾ അതൊരു അപൂർവ സംഗമമായി.
.വൈക്കം ലിറ്റിൽ തെരേസാസ് ഗേൾസ് ഹൈസ്ക്കൂളിലെ 1975 എസ് എസ് എൽസി ബാച്ചിലെ വിദ്യാർഥികളാണ് സ്കൂൾ അങ്കണത്തിൽ 50വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയത്. തങ്ങളുടെ സ്കൂൾകാലത്ത് ആലപിച്ചിരുന്ന പ്രാർഥനാഗാനം രമണി ആലപിച്ചതോടെ ഒരു പകൽ നീണ്ട കൂട്ടായ്മയ്ക്ക് തുടക്കം കുറിച്ചു.
സ്വന്തമായി രചിച്ച സംഗമ ഗാനം ആലപിച്ച് പൂർവവിദ്യാർഥി കൂട്ടായ്മയുടെ കൺവീനർ ജെമിനി കൂട്ടുകാരെ ആഹ്ലാദത്തോടെ വരവേറ്റു. തുടർന്ന് സിസ്റ്റർ ഡോ.സൂസിചോലങ്കേരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പൂർവ അധ്യാപകരായ സിസ്റ്റർ ഫൈന,സിസ്റ്റർ മേരിജോസ്, പൂർവവിദ്യാർഥി സംഗമം കൺവീനർ എ.എൻ.ജെമിനി, പൂവവിദ്യാർഥിയുംആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗവുമായ എം.വി. പ്രിയ, പത്മജദേവിതമ്പുരാട്ടി, സെലിൻ ,ജെസി ജെ. കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് സ്കൂൾ വിട്ട ശേഷം കഴിഞ്ഞ 50വർഷത്തിനിടയിലെ തങ്ങളുടെ ജീവിതകഥ കൂട്ടുകാർ പങ്കിട്ടു. പത്മജാദേവി തമ്പുരാട്ടിയുടെ നൃത്തവും65-ാംവയസിൽ ഭരതനാട്യം ആഭ്യസിച്ച് അരങ്ങേറ്റം നടത്തിയ കെ.സി.അന്നക്കുട്ടിയുടെ ഭരതനാട്യവും നിറഞ്ഞ കരഘോഷത്തോടെയാണ് കൂട്ടുകാർ നെഞ്ചിലേറ്റിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എ.എൻ.ജെമിനിയുടെ കുസൃതി ചോദ്യങ്ങളും പാട്ടിനൊപ്പം പാഴ്സൽ കൈമാറിയുള്ളകളിയും കൂട്ടുകാരെ സ്കൂൾ കാലത്തെ കളിചിരികളിലേക്ക് മടക്കി കൊണ്ടുപോയി.30ഓളം കൂട്ടുകാരെയാണ് ഇതിനകം തേടിപ്പിടിച്ചതെന്നും 1975 ലെ സ്കൂൾ രജിസ്ട്രറിൽ നിന്നു ബാക്കിയുള്ളവരുടെ മേൽവിലാസം കൂടി കണ്ടെത്തി
അവരെയും ഒപ്പം കൂട്ടാനാണ് തങ്ങളുടെ തീരുമാനമെന്ന് പൂർവവിദ്യാർഥി കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു. വൈകുന്നേരം ജനഗണമനപാടി സ്കൂൾ വിട്ട കൂട്ടുകാർ സംഗമത്തിന് എത്താൻ കഴിയാതിരുന്ന തങ്കമ്മ ടീച്ചറുടെ വീട്ടിലെത്തി സ്നേഹാദരങ്ങൾ അർപ്പിച്ചശേഷമാണ് വീടുകളിലേക്ക് മടങ്ങിയത്.