തനി നാടന്‍ ചിക്കന്‍ സൂപ്പ് എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം

Spread the love

സൂപ്പർ ഇഷ്ടമില്ലാത്തവരായി ആരും തന്നെ കാണില്ല. ഉച്ചയൂണിന് ശേഷം ഒരു അടിപൊളി സൂപ്പ് ആയാലോ? വീട്ടിൽ എളുപ്പത്തില്‍ ചിക്കന്‍ സൂപ്പ് തയ്യാറാക്കിയാലോ?

വേണ്ട ചേരുവകള്‍

ചിക്കൻ – 2 കപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെണ്ണ -1 സ്പൂണ്‍

വെള്ളം -3 കപ്പ്

കുരുമുളക് പൊടി -1 സ്പൂണ്‍

മഞ്ഞള്‍പ്പൊടി- ആവശ്യത്തിന്

വെളുത്തുള്ളി- ആവശ്യത്തിന്

ജീരകം -1/2 സ്പൂണ്‍

ഉപ്പ് -1 സ്പൂണ്‍

ചെറിയ ഉള്ളി -10 എണ്ണം

മല്ലിയില -2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

കുക്കറിലേയ്ക്ക് ആവശ്യത്തിന് വെണ്ണ ചേർത്ത് കൊടുത്തതിന് ശേഷം അതിലേക്ക് ചിക്കന്റെ ചെറിയ പീസുകളും കൂടി ചേർത്തു കൊടുത്തതിനു ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി, കുറച്ചു സവാള, കുറച്ചു കുരുമുളക് പൊടി, കുറച്ച്‌ ചെറിയ ഉള്ളി, വെളുത്തുള്ളി, ജീരകം, ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളമൊഴിച്ച്‌ കുക്കർ അടച്ചുവച്ച്‌ വേവിച്ചെടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് മല്ലിയില കൂടി ചേർത്ത് അലങ്കരിച്ചു കൊടുക്കാവുന്നതാണ്.