എം.കെ ശശിയപ്പന്‍ ജനകീയ അംഗീകാരം നേടിയ വ്യക്തിത്വം: തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എം എൽ എ

Spread the love

കോട്ടയം: അന്തരിച്ച മുന്‍ ബി.ഡി.ഒ എം.കെ ശശിയപ്പന്‍ ജനകീയ അംഗീകാരം നേടിയ ഉദ്യോഗസ്ഥനായിരുന്നുവെന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. സംസ്ഥാന സര്‍ക്കാര്‍ മികച്ച ബി.ഡി.ഒ ആയി തെരഞ്ഞെടുത്തിരുന്ന എം.കെ.

ശശിയപ്പന്റെ നിര്യാണത്തില്‍ അനുശോചിക്കാന്‍ തിരുനക്കര എന്‍.എസ്.എസ് കരയോഗത്തില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാഞ്ചജന്യം ഭാരതം, കേരള ക്ഷേത്ര സമന്വയ സമിതി, ശബരിമല അയ്യപ്പ സേവാ സമാജം, ആര്‍. ശങ്കര്‍ സാംസ്‌കാരിക വേദി എന്നീ സംഘടനകള്‍ സംയുക്തമായാണു അനുശോചന ചടങ്ങ് സംഘടിപ്പിച്ചത്. വിവിധ സംഘടനാ നേതാക്കളായ അഡ്വ. ബി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാധാകൃഷ്ണ മേനോന്‍, ആര്‍.ആര്‍. നായര്‍, ഡോ. എന്‍.വി. നടേശന്‍, കുഞ്ഞ് ഇല്ലംപള്ളി, കൊടശനാട് മുരളി, സിന്ധു ചെലക്കാട്, മായ കൃഷ്ണന്‍,  ഇ.എം സോമനാഥന്‍, ബിനൂ വരിശേരി, പി.കെ. ആനന്ദക്കുട്ടന്‍, കേ.സി. വിജയകുമാര്‍,

സൽവിൻ കൊടിയന്തറ ,എ.കെ. ജയപ്രകാശ്, കെ.കെ. സരളപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഡ്വ ജി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. എം.എസ്. സാബു സ്വാഗതവും എം.ബി. സുകുമാരന്‍ നായര്‍ കൃതജ്ഞതയും പറഞ്ഞു.