കനത്ത മഴ: കൈപ്പുഴ കാറ്റില്‍ സന്ദർശകർക്ക് വിലക്ക്

Spread the love

കോട്ടയം: കോട്ടയം ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കൈപ്പുഴ കാറ്റില്‍ സന്ദർശകരെ നിരോധിച്ചു.

കൈപ്പുഴ കാറ്റിന് ചുറ്റുമുള്ള പ്രദേശം പാടശേഖരമായതിനാൽ, പലയിടങ്ങളിലും വെള്ളം കയറിയതോടെ അപകട സാധ്യത ഉയർന്നിരിക്കുകയാണ്. ശക്തമായ മഴയെ തുടർന്ന് പാടശേഖരം കവിഞ്ഞ് വെള്ളം റോഡുകളിലേക്ക് കയറിയ നിലയിലാണ്.

ഇതേ തുടർന്ന് അപകടസാധ്യത കണക്കിലെടുത്താണ് പഞ്ചായത്ത് അധികൃതർ ഇവിടേക്ക് സന്ദർശകർ പ്രവേശിക്കുന്നത് നിരോധിച്ചു കൊണ്ട് ബോർഡ് വച്ചത്. മുന്‍പ് ഈ പ്രദേശം സന്ദർശിക്കാൻ എത്തിയ ഒരാൾക്ക് മിന്നലേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group