
ന്യൂഡൽഹി: ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധു ദൗത്യം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇറാനില്‍ നിന്നുള്ള അഞ്ചാമത്തെ സംഘവും ഡൽഹിയിലെത്തി.
രാത്രി 11.30 ന് ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ സംഘത്തില്‍ ജമ്മു കാശ്മീര്‍, യു പി, മഹാരാഷ്ട്ര, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ബീഹാര്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 290 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.
ഇതുവരെ 1,117 പേരെ നാട്ടിലെത്തിച്ചു. ഇറാനില്‍ ഉള്ള മുഴുവന്‍ ഇന്ത്യക്കാരെയും ഘട്ടം ഘട്ടമായി തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരെ തിരികെയെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group