
കോട്ടയം: മികച്ച പോഷക ഗുണങ്ങളുള്ള ഓട്സ് മിക്കവരുടെയും പ്രാതല്‍ വിഭവങ്ങളില്‍ ഇടം നേടിയ വസ്തുവാണ്. എളുപ്പത്തില്‍ പ്രാതല്‍ തയ്യാറാക്കാമെങ്കില്‍ വീട്ടമ്മമാരുടെ ആദ്യത്തെ ഓപ്ഷൻ ഓട്സ് തന്നെയാണ്.
തയ്യാറാക്കിയാലോ ഓട്സ് കൊണ്ടൊരു ഹെല്‍ത്തി സ്മൂത്തി.
ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റൊബേസ്റ്റ് പഴം – 1 എണ്ണം
ഈന്തപ്പഴം – 3 എണ്ണം
പിസ്ത – 8 എണ്ണം
ബദാം – 5 എണ്ണം
ഓട്സ് – 1/2 കപ്പ്
ആപ്പിള്‍ – 1 എണ്ണം
പാല് – 1 കപ്പ്
തയ്യാറാക്കുന്ന വിധം
ചെറു ചൂടുവെള്ളത്തില്‍ കുരുകളഞ്ഞ ഈന്തപ്പഴവും ഓട്സും ബദാമും 15 മിനുട്ട് നേരം ഇട്ട് കുതിർത്തെടുക്കുക. ശേഷം ആപ്പിളും റോബസ്റ്റ പഴവും കുതിർത്ത ഓട്സും ഈന്തപ്പഴവും ബദാമും പാലും ചേർത്ത് നന്നായി മിക്സിയില്‍ അടിച്ചെടുക്കുക. വേണമെങ്കില്‍ മധുരത്തിനായി തേൻ ചേർക്കാം.