തൃശൂരിൽ അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി; മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു

Spread the love

തൃശൂർ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് പാഞ്ഞുകയറി മൂന്ന് സ്ത്രീകള്‍ക്ക് പരിക്കേറ്റു. തൃശൂർ ചൊവ്വൂർ അഞ്ചാംകല്ലില്‍ ട്രാഫിക് പഞ്ചിംഗ് ബൂത്തിന് സമീപത്ത് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

സംഗീത, പ്രേമ, സൈന എന്നിവർക്കാണ് പരിക്കേറ്റത്. അമിത വേഗതയില്‍ വരികയായിരുന്ന ബസ് കാത്തിരിപ്പുകേന്ദ്രത്തിന് മുന്നില്‍ നിന്ന യാത്രക്കാർക്കുനേരെ ഇടിച്ചുകയറുകയായിരുന്നു. ബസ് വരുന്നതുകണ്ട് ഓടിമാറാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൂവരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടസമയം പ്രദേശത്ത് നല്ല മഴയുണ്ടായിരുന്നു. നല്ല വേഗത്തിലെത്തിയ ബസ് മഴകാരണം റോഡില്‍ നിന്ന് തെന്നിനീങ്ങി കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാത്തിരിപ്പുകേന്ദ്രവും സമീപത്തെ ഇലക്‌ട്രിക് പോസ്റ്റുകളും തകർന്നിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശത്ത് വൈദ്യുതബന്ധവും നിലച്ചിരിക്കുകയാണ്. അപകടം നടന്ന ഉടനെ ഡ്രൈവർ ബസില്‍ നിന്ന് ഇറങ്ങിയോടി. സംഭവത്തിന്റെ ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.