ഷാരൂഖ് ഖാന്റെ വസതിയില്‍ പരിശോധന; നടപടി തീരസംരക്ഷണ നിയമം ലംഘിച്ചെന്ന പരാതിയില്‍: രേഖകള്‍ സമര്‍പ്പിക്കാൻ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി റിപ്പോ‌ര്‍ട്ട്

Spread the love

മുംബൈ: നടൻ ഷാരൂഖ് ഖാൻറെ മുംബൈയിലെ വസതിയായ മന്നത്തില്‍ മുംബൈ കോർപ്പറേഷനും പരിസ്ഥിതി വകുപ്പും പരിശോധന നടത്തി. തീരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന വസതിയായതിനാല്‍, തീര സംരക്ഷണ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് നടപടി.

video
play-sharp-fill

ആവശ്യമായ എല്ലാ രേഖകളും വിവരങ്ങളും നല്‍കുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ഷാരൂഖ് ഖാന്റെ ഓഫീസ് അറിയിച്ചു. സാമൂഹിക പ്രവർത്തകനായ സന്തോഷ് ദൗർക്കറാണ് പരാതി നല്‍കിയത്.

ഷാറൂഖ് ഖാന്റെ മന്നത്ത് ബംഗ്ലാവില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിട്ട് ഏതാനും മാസങ്ങള്‍ പിന്നിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രേഡ് ടു ബി പൈതൃക പട്ടികയില്‍ ഇടം നേടിയിരിക്കുന്ന പ്രോപ്പർട്ടി ആയതിനാല്‍ മന്നത്തില്‍ നവീകരണ പ്രവർത്തനങ്ങള്‍ നടത്തുന്നതിന് പ്രത്യേക അനുമതി ആവശ്യമായിരുന്നു. 2024 നവംബറിലാണ് ഇതിനുള്ള അപേക്ഷ ഗൗരി ഖാൻ സമർപ്പിച്ചത്. മഹാരാഷ്ട്ര കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി അനുമതി നല്‍കുകയും ചെയ്തു. 25 കോടി രൂപയാണ് നവീകരണ പ്രവർത്തനങ്ങള്‍ക്കായി ഷാറൂഖ് ചെലവഴിക്കുന്നത് എന്നും റിപ്പോർട്ടുകളുണ്ട്.

മന്നത്ത് ബംഗ്ലാവില്‍ അധികമായി രണ്ടു നിലകള്‍ ഉള്‍പ്പെടുത്തി ബംഗ്ലാവിന്റെ വലുപ്പം 616.02 ചതുരശ്ര മീറ്റർ കൂടി വർധിപ്പിക്കുന്നതിന് വേണ്ടിയാണ് നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നത്.

മന്നത്തില്‍ കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്ന എല്ലാ ജോലിക്കാർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും താമസിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.