പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇന്ന് തൊഴിൽ മേള; വിവിധ മേഖലകളിലായി മുന്നൂറിലധികം തൊഴിലവസരങ്ങൾ; രജിസ്‌ട്രേഷൻ സൗജന്യം

Spread the love

കോട്ടയം: കേരള സർക്കാർ സംരംഭമായ അസാപ്, വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി ജൂൺ 21 രാവിലെ 9.30-ക്ക് പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. അഞ്ച് പ്രമുഖ കമ്പനികളുടെ പങ്കാളിത്തത്തിൽ വിവിധ മേഖലകളിലായി മുന്നൂറിലധികം ജോലി അവസരങ്ങൾ തൊഴിൽ മേളയിലൂടെ ലഭ്യമാണ്. രജിസ്‌ട്രേഷൻ സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്: 7025535172, 83300 92230, 9495999731.