ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറിമായി ഗിൽ; ആദ്യ ദിനം 350 പിന്നിട്ട് ടീം ഇന്ത്യയുടെ കുതിപ്പ്

Spread the love

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനും സെഞ്ചറി.
140 പന്തുകൾ നേരിട്ടാണ് നേട്ടം. നിലവിൽ താരം 145 പന്തിൽ 111 റൺസുമായി ക്രീസിലുണ്ട്. നേരത്തെ 158 പന്തിൽ 101 റൺസാണ് ജയ്‌സ്വാൾ നേടിയിരുന്നത്.

video
play-sharp-fill

ഇന്ത്യ-ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരകളിലെ ഒന്നാം ദിവസം കളി നി‌ർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 359 എന്ന നിലയിലാണ്. നായകൻ ഗില്ലും (127), വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്തും (65) ആണ് പുറത്താകാതെ നിൽക്കുന്നത്.

നേരത്തെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ ജയ്‌സ്വാളും കെ എൽ രാഹുലും ചേർന്ന് 91 റൺസ് കൂട്ടിച്ചേർത്തു. 42 റൺസ് നേടിയ രാഹുൽ കാർസിന്റെ പന്തിൽ റൂട്ട് പിടിച്ച് പുറത്താകുകയായിരുന്നു. തൊട്ടടുത്ത് കന്നി മത്സരം കളിച്ച സായ് സുദർശൻ ബെൻ സ്റ്റോക്‌സിന്റെ പന്തിൽ വിക്കറ്റ് ‌കീപ്പർ ജേമി സ്‌മിത്ത് പിടിച്ച് പുറത്തായി. പിന്നീട് നായകൻ ഗില്ലുമായി ചേർന്ന് ജയ്‌സ്വാൾ മികച്ച പ്രകടനമാണ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചായ സമയത്തിന് ശേഷം സെഞ്ച്വറി നേടിയ ഉടൻ ജയ്‌സ്വാളിനെ സ്റ്റോക്‌സ് ബൗൾഡാക്കി (101). എന്നാൽ പിന്നീട് പന്തുമായി ചേർന്ന് 138 റൺസിന്റെ മികച്ച കൂട്ടുകെട്ട് ഗിൽ തീർത്തു. ഇംഗ്ളണ്ടിനായി നായകൻ സ്റ്റോക്‌സ് 43 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളും കാർസ് 70 റൺസ് വഴങ്ങി ഒരുവിക്കറ്റും നേടി.