‘ഗവർണറുടെ ചുമതലകൾ പാഠ്യവിഷയം; ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തും’: മന്ത്രി വി. ശിവൻകുട്ടി

Spread the love

തിരുവനന്തപു‌രം: ഭാരതാംബ വിവാദത്തിൽ ​ഗവർണർക്കെതിരെ പുതിയ പോർമുഖം തുറന്ന് സർക്കാർ. ​ഗവർണറുടെ ചുമതലകൾ പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.

​ഗവർണറുടെ ഭരണപരമായ അധികാരങ്ങൾ സിലബസിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. ഈ വർഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തിൽ വിഷയം ഉൾപ്പെടുത്തുമെന്ന് വി. ശിവൻകുട്ടി അറിയിച്ചു. ഭാരതാംബയെ വണങ്ങണമെന്ന് ഗവര്‍ണര്‍ കുട്ടികളെ ഉപദേശിച്ചത് തിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനം പ്രസക്തഭാഗങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘’ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ്. ഈ വര്‍ഷം പത്താം ക്സാസിലെ രണ്ടാം വോളിയത്തിൽ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ഇത് കൂടാതെ 11, 12 ക്ലാസുകളിലെ പാഠപുസ്തകം പുതുക്കുന്നതിന് വേണ്ടി തീരുമാനിച്ചിട്ടുണ്ട്.

പുതുക്കുന്ന അവസരത്തിൽ ഏതെല്ലാം ഭാഗത്ത് ഉള്‍പ്പെടുത്താൻ സാധിക്കുമോ ആ ഭാഗത്തൊക്കെ തന്നെ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങളെ സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തുന്നതാണ്. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാനത്തെ പാഠ്യപദ്ധതി പരിഷ്കരിച്ചിട്ടുള്ളത്. അത് ജീവിതത്തിൽ പകര്‍ത്താനാവശ്യമായ പിന്തുണയും സ്കൂള്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളിലൂടെ നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മുൻഗണന നൽകുകയും ചെയ്യുന്നു.”