
പാമ്പാടി: അർപതോളം തവണ രക്തദാനം നടത്തിയ സൗത്ത് പാമ്പാടി കരിയത്രക്കാവിൽ മാത്യു ജേക്കബിന് ( ബാബുക്കുട്ടൻ) നാടിന്റ ആദരം .രക്തദാന ദിനത്തോടനുബന്ധിച്ച് രാജീവ് ജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച യോഗത്തിൽ ബാബുക്കുട്ടനെ ആദരിച്ചു.
പ്രസിഡന്റ് അഡ്വ. സിജു .കെ . ഐസക്കിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി കെ.എസ് ജോസഫ് കടുപ്പിൽ, സി. ജെ ജോസഫ്, ജിബി. പി ജോൺ, ജോർജ് വർഗീസ്, ജിജോ കരോട്ടു പാലയ്ക്കൽ, ജേക്കബ്.പി ഫിലിപ്പ്, സി. ജെ കുര്യാക്കോസ്, കെ.എ .ഏബ്രഹാം കൊച്ചുപുരയിൽ എന്നിവർ പ്രസംഗിച്ചു. ബാബുക്കുട്ടൻ മറുപടി പ്രസംഗം നടത്തി.
50 തവണ രക്തദാനം നടത്തിയതിന് കോട്ടയം മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് ഡോക്ടർമാരും ജീവനക്കാരും ബാബുക്കുട്ടന ആദരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group