പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് വേണ്ടത്ര സിമന്റ് ഉപയോഗിച്ചിട്ടില്ല : ചെന്നൈ ഐ ഐ ഐ ടിയുടെ റിപ്പോർട്ട്
സ്വന്തംലേഖിക
പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മിതിയിൽ വേണ്ടത്ര സിമന്റ് ഉപയോഗിക്കാതെയെന്ന് ചെന്നൈ ഐ.ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് പുറത്ത്. വൻ അഴിമതി നടന്നതായി വ്യക്തമാക്കിയിട്ടുള്ള റിപ്പോർട്ടിൽ പാലത്തിന്റെ അവസ്ഥ അതീവ ഗുരുതരമാണെന്ന് പറയുന്നു. ഡിസൈൻ പ്രകാരം എം 35 എന്ന ഗ്രേഡിൽ കോൺക്രീറ്റ് മിശ്രിതം ഉപയോഗിക്കേണ്ടിടത്ത് എം 22 എന്ന അളവിലാണ് മിശ്രിതം ഉപയോഗിച്ചിട്ടുള്ളത്. ഓരോ ദിവസവും പാലത്തിൽ കാണപ്പെട്ട വിള്ളലുകൾ വികസിച്ചു വരികയാണ്. ശാസ്ത്രീയമായി കണക്കുകൾ പ്രകാരം പാലത്തിന്റെ ബലക്ഷയം വിശദീകരിക്കുന്ന റിപ്പോർട്ട് രണ്ട് വോള്യ്യങ്ങളായി ആയിരം പേജോളം ഉണ്ട്. മദ്രാസ് ഐഐടിയിലെ ഡോക്ടർ പി. അളഗസുന്ദരമൂർത്തിയുടെ നേതൃത്വത്തിലുള്ള സംഘം 4 മാസത്തിലേറെ നീണ്ട പരിശോധനകൾക്ക് ശേഷമാണ് റിപ്പോർട്ട് നൽകിയത്.
Third Eye News Live
0