രണ്ട് കടകൾക്ക് തീപിടിച്ചു;കെട്ടിടത്തിൻ്റെ മുന്നിലുണ്ടായിരുന്ന കാറിൻ്റെ മുൻവശം കത്തിനശിച്ചു

Spread the love

പത്തനംതിട്ട: തണ്ണിത്തോട് 2 കടകൾക്ക് തീപിടിച്ചു. ജെ ആൻഡ് ജെ ഫാൻസി സ്റ്റോർ, ഒലീവ് ബേക്കറി എന്നീ കടകൾ കത്തിനശിച്ചു. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. കെട്ടിടത്തിൻ്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിൻ്റെ മുൻവശവും തീപിടുത്തത്തിൽ ഉരുകി പോയി.

video
play-sharp-fill

കടയ്ക്കുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ മറ്റ് അപകടങ്ങൾ ഉണ്ടായില്ല. ഷോട്ട് സർക്ക്യൂട്ടാണ് തീ പിടുത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.