മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും പിഎൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു

Spread the love

കോട്ടയം: മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ
വായന പക്ഷാചരണവും പിഎൻ പണിക്കർ അനുസ്മരണവും സംഘടിപ്പിച്ചു.
നൂറ്റമ്പതാം വാർഷികം ആഘോഷിക്കുന്ന കഞ്ഞിക്കുഴി സി.എം.എസ്‌.എൽ.പി
വിദ്യാലയ അങ്കണത്തിൽ അക്ഷരദീപം തെളിയിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു.

video
play-sharp-fill

മുനിസിപ്പൽ കൗൺസിലർ പി.ഡി സുരേഷ് ഉദ്ഘാടനം ചെയ്തു. സെൻ്റ് ഗീറ്റ്സ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എം.സി ജോസഫ് അധ്യക്ഷത വഹിച്ചു.
ലൈബ്രറി സെക്രട്ടറി ശ്യാംകുമാർ പി.എൻ പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പരിചയപ്പെടുത്തൽ ലൈബ്രറിയൻ ബാബു കെ അവതരിപ്പിച്ചു.

കമ്മിറ്റിയംഗങ്ങൾ ജോൺ പി , ലിതിൻ തമ്പി എന്നിവർ ആശംസകൾ അറിയിച്ചു.
റെജി പാറയിൽ അവതരിപ്പിച്ച കവിത ആലാപനവും കുട്ടികളുടെ കലാ പരിപാടികളും ഇതോടൊപ്പം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ഷിജി കെ ജോയ് സ്വാഗതവും അധ്യാപിക മേഘ സാറ ജോൺസൺ നന്ദിയും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group