കടുത്തുരുത്തിയിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് സ്കൂട്ടറിലിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം;മരിച്ചത് പൂഴിക്കൽ സ്വദേശി

Spread the love

വൈക്കം: കടുത്തുരുത്തിയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോൽ മുളപ്പുറത്ത് വീട്ടിൽ മണിയപ്പൻ(64) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ കടുത്തുരുത്തി സെൻട്രൽ ജംഗ്ഷന് സമീപം പാലത്തിലായിരുന്നു അപകടം. കോട്ടയം – വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന എം.എം ബസാണ് അപകടത്തിനിടയാക്കിയത്.

video
play-sharp-fill

വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് മുന്നിൽ പോകുകയായിരുന്ന സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ സ്‌കൂട്ടർ യാത്രക്കാരന്റെ ശരീരത്തിൽ ബസ് കയറിയിറങ്ങി.

കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group