ലാൻഡ് ഫോണ്‍ ഒഴിവാക്കാൻ കെഎസ്‌ആർടിസി; ജൂലൈ ഒന്ന് മുതല്‍ യാത്രക്കാര്‍ക്ക് മൊബൈലില്‍ ബന്ധപ്പെടാം

Spread the love

തിരുവനന്തപുരം: കെഎസ്‌ആർടിസി ഡിപ്പോ സ്റ്റേഷൻ മാസ്റ്റർ ഓഫീസില്‍ ലാൻഡ് ഫോണ്‍ ഒഴിവാക്കും. ലാൻഡ് ഫോണിന് പകരം മൊബൈല്‍ ഫോണ്‍ വാങ്ങാൻ നിർദ്ദേശം.

video
play-sharp-fill

യാത്രക്കാർക്ക് ബന്ധപ്പെടാനാണ് മൊബൈലും സിംകാർഡും വാങ്ങുന്നത്. പുതിയ മൊബൈല്‍ നമ്പർ ഡിപ്പോയില്‍ പ്രദർശിപ്പിക്കണം. ജൂലൈ 1 മുതല്‍ മൊബൈല്‍ നമ്പറില്‍ യാത്രക്കാർക്ക് ബന്ധപ്പെടാം.

അതേസമയം ഇന്ന് കെഎസ്‌ആര്‍ടിസി ബസ് കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി. പുനലൂര്‍ കെഎസ്‌ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ വ്യാഴാഴ്ച ഒന്‍പതുമണിയോടെയാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുനലൂര്‍ കാഞ്ഞിരമല സ്വദേശി മുരുകേശനാണ് (52) അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മുരുകേശന്‍. മലയോരഹൈവേയോടു ചേര്‍ന്ന് ബസുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിലൂടെ നടക്കുമ്ബോഴായിരുന്നു അപകടം. ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് അപകടമുണ്ടാക്കിയത്.